ബുര്‍ക്കിനോ ഫാസോയില്‍ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാവുന്നു! ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടല്‍ തേടി മെത്രാന്‍ സമിതി

ലോകരാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ക്രൈസ്തവസാന്നിധ്യം നാമാവശേഷമായി മാറുമെന്ന് മുന്നറിയിപ്പ്. ബുര്‍ക്കിനോ ഫാസോയുടെയും, നൈജറിന്റെയും മെത്രാന്‍ സമിതിയുടെ അധ്യക്ഷനായ മോണ്‍സിഞ്ഞോര്‍ ലോറന്റ് ബിര്‍ഫൂറേ ഡബീറേയാണ് ഏറെ നിര്‍ണ്ണായകമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പുറത്തു നിന്നുള്ള സഹായം കൈപ്പറ്റുന്ന തീവ്രവാദികള്‍ക്ക് കേന്ദ്രസേനയെക്കാള്‍ ശക്തിയുണ്ടെന്നും തീവ്രവാദികളുടെ പ്രധാനലക്ഷ്യം ക്രൈസ്തവരാണെന്നും ബിഷപ്പ് ലോറന്റ് ബിര്‍ഫൂറേ വെളിപ്പെടുത്തി. മതങ്ങള്‍ തമ്മിലുള്ള കലാപത്തിനാണ് അവര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാഭീഷണി മൂലം രണ്ട് ദേവാലയങ്ങള്‍ അടയ്ക്കേണ്ടി വന്നതായും മോണ്‍സിഞ്ഞോര്‍ ലോറന്റ് ബിര്‍ഫൂറേ കൂട്ടിച്ചേര്‍ത്തു.