ബുര്‍ക്കിനോ ഫാസോയില്‍ ഭീകരാക്രമണം: 130-ഓളം പേര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സാഹേല്‍ പ്രവിശ്യയിലെ സോല്‍ഹാന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്ന് പ്രസിഡന്റ് റോഷ് മാര്‍ക്ക് ക്രിസ്റ്റ്യാന്‍ കാബോറെ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ജിഹാദികള്‍ ആണെന്ന് ഗവണ്മെന്‍റ് വക്താവ് അറിയിച്ചു. സൈനിക ക്യാമ്പ് ആക്രമിച്ചശേഷമായിരുന്നു ഭീകരര്‍ നാട്ടുകാരെ കൊന്നൊടുക്കിയത്. നൈജറിന്റെയും മാലിയുടെയും അതിര്‍ത്തിയിലുള്ള ബുര്‍ക്കിനോ ഫാസോ ഗ്രാമങ്ങള്‍ അക്രമികള്‍ കൊള്ളയടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.