ശക്തമായ പ്രാര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ കുടുംബങ്ങളെ പണിതുയര്‍ത്തുവാന്‍ ആഹ്വാനം ചെയ്ത് പാപ്പാ 

കിട്ടുന്ന സമയമൊക്കെ ഒറ്റയ്ക്കും ഒന്നുചേര്‍ന്നും പ്രാര്‍ത്ഥനയിലായിരിക്കുവാന്‍ കുടുംബങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ഓഗസ്റ്റ്‌ മാസത്തെ പ്രാര്‍ത്ഥനാ, പ്രത്യേക നിയോഗമായാണ് കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പാ ആവശ്യപ്പെട്ടത്.

കുടുംബങ്ങൾ അവരുടെ പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയും യഥാർത്ഥ മനുഷ്യവികസനത്തിന്റെ കൂടുതൽ വ്യക്തമായ വിദ്യാലയങ്ങളായി മാറണമെന്ന് പാപ്പാ അഭ്യര്‍ഥിച്ചു. ഓരോ മാസവും പാപ്പായുടെ നിയോഗങ്ങള്‍ പാപ്പായുടെ ലോകവ്യാപകമായ പ്രാര്‍ത്ഥനാ നെറ്റ്വര്‍ക്കാണ് പുറത്തുവിടുന്നത്. ഏതുതരം ലോകമാണ് ഞങ്ങൾ ഭാവിയിലേയ്ക്കായി കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുത്തരമായി കുടുംബങ്ങള്‍ ഉള്ള ലോകം എന്ന് പാപ്പാ സമര്‍ത്ഥിക്കുന്നു.

അതിനു കാരണമായി പാപ്പാ ചൂണ്ടിക്കാട്ടിയത് കുടുംബങ്ങളാണ്. സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടേയും യഥാർത്ഥകേന്ദ്രങ്ങൾ എന്നതാണ്. അതിനാൽ തന്നെ കുടുംബങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.  വ്യക്തിപരവും കുടുംബവുമായും ഉള്ള പ്രാർത്ഥനയ്ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുക ആവശ്യമാണ് എന്ന് പാപ്പാ വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.