ബുഡാപെസ്റ്റ് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് സമ്മേളനം സെപ്റ്റംബര്‍ അഞ്ചു മുതല്‍ പന്ത്രണ്ട് വരെ

ഹംഗറിയിലെ ബുഡാപെസ്റ്റ് വേദിയാകുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് സെപ്റ്റംബര്‍ അഞ്ചു മുതല്‍ 12 വരെ നടക്കും. ഇതു സംബന്ധിച്ച് പുതിയ വിവിരങ്ങള്‍ സംഘാടക സമിതി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.

ഹീറോസ് സ്ക്വയറില്‍ സമാപനചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പാപ്പാ തന്നെയാണ് അക്കാര്യം നേരത്തെ അറിയിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം മൂന്നു മണിക്ക് സമ്മേളനം ആരംഭിക്കും. ആയിരത്തോളം ഗായകര്‍ അടങ്ങുന്ന ക്വയര്‍ സംഘം സമ്മേളനത്തിന് മോടി കൂട്ടും. വലിയൊരു സംഖ്യ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും തദവസരത്തില്‍ നടക്കും.

സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത, “എല്ലാ ഉറവകളും അങ്ങില്‍ നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2021 സെപ്തംബര്‍ 5 മുതല്‍ 12 വരെ തീയതികളില്‍ നടക്കുവാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് സമ്മേളിക്കേണ്ടിയിരുന്നത്. കോവിഡ് മൂലമാണ് ഈ വര്‍ഷത്തിലേയ്ക്ക് മാറ്റിവച്ചത്. 9.8 മില്യനാണ് ഹംഗറിയിലെ ജനസംഖ്യ. അതില്‍ 62 ശതമാനവും കത്തോലിക്കരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.