വാഹനാപകടത്തിൽ മരിച്ച വൈദികാർത്ഥിയുടെ സംസ്ക്കാരം ഇന്ന്

സ്വകാര്യബസും കാറും കൂട്ടിയിടിച്ച് മരണമടഞ്ഞ വൈദികാർത്ഥി തോമസ് കെ. സെബാസ്റ്റ്യന്റെ മൃതസംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കോരുത്തോട് സെന്റ് ജോർജ് ദൈവാലയത്തിൽ നടക്കും. ബിഷപ്പ് മാർ ജോസ് പുളിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും.

അപകടത്തിൽ മറ്റ് നാലു പേർക്ക് പരിക്കേറ്റിരുന്നു. സംസ്ഥാന ഓർഫനേജ് കൺട്രോളർ ബോർഡ് അംഗവും കാഞ്ഞിരപ്പിള്ളി രൂപത വൈദികനും കാഞ്ഞിരപ്പള്ളി ‘നല്ല സമറായൻ’ ആശ്രമത്തിന്റെ ഡയറക്ടറുമായ ഫാ. റോയി മാത്യു വടക്കേൽ, കാർ ഡ്രൈവർ അജി മറ്റപ്പിള്ളിൽ, ഷാജി കുന്നക്കാട്ട്, സി. ട്രീസ എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞിരപ്പിള്ളിയിൽ നിന്നും ഇരിട്ടി വള്ളിത്തോട്ടിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

ബ്രദർ തോമസ് കെ. സെബാസ്റ്റ്യൻ, കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം കാഞ്ഞിരപ്പിള്ളി രൂപതയിലെ ജീവകാരുണ്യ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്ന വി കെയറിൽ റീജൻസി പരിശീലനം ചെയ്തു വരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.