കോവിഡ് പകർച്ചവ്യാധിക്ക് നടുവിലും വിശ്വാസത്തെ മുറുകെപ്പിടിച്ച് ബ്രിട്ടണിലെ യുവജനങ്ങൾ

ഒരു വർഷം മുമ്പ് ആരംഭിച്ച കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ബ്രിട്ടണിൽ യുവജനങ്ങൾക്കിടയിൽ വിശ്വാസ ജീവിതത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി സർവേ റിപ്പോർട്ടുകൾ. ചെറുപ്പക്കാർക്കിടയിൽ വിശ്വാസം ഉപേക്ഷിക്കുന്ന രീതിയിലുള്ള പ്രവണത കുറഞ്ഞു വരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യുകെയിലെ പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ട് യൂഗോവ് നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ചെറുപ്പക്കാരുടെ മതപരമായ വീക്ഷണങ്ങളിൽ മാറ്റം വന്നു തുടങ്ങി. ഇന്റർനെറ്റിൽ വിശ്വാസ സംബന്ധമായ കാര്യങ്ങൾ തിരയുവാനും യുവജനങ്ങൾ ഇപ്പോൾ കൂടുതലായി ശ്രമിക്കുന്നുണ്ട്” – ലങ്കാസ്റ്റർ സർവകലാശാലയിലെ മതവും സമൂഹവും സംബന്ധിച്ച വിഷയത്തിൽ പ്രൊഫസറായ ലിൻഡ വുഡ്‌ഹെഡ് പറഞ്ഞു.

കൗമാര പ്രായത്തിന്റെ അവസാനത്തിലും യുവത്വത്തിന്റെ ആരംഭത്തിലും ഉള്ളവരാണ് കൂടുതലായും വിശ്വാസപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.