കാട്ടുതീയില്‍ വെന്ത് ബ്രിട്ടീഷ് കൊളംബിയ 

ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടു തീ പടര്‍ന്നത് ഏറെ ആശങ്ക പടര്‍ത്തി. കാട്ടുതീയില്‍  ഒരു മിഷന്‍ പള്ളിയും, പള്ളിമേടയും ഉള്‍പ്പടെ ഒട്ടേറെ വീടുകള്‍ കത്തി നശിച്ചു.

‘നല്ല ശതമാനം ആളുകളും വലിയ നിരാശയിലും വേദനയിലുമാണ്. അവര്‍ക്ക് സ്വന്തമായി ഉള്ളതെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ അവര്‍ തകര്‍ന്നിരിക്കുകയാണ്,’ വൈറ്റ് ഹോര്‍സിലെ ബിഷപ്പ് ഹെക്ടര്‍ വില, കനേഡിയന്‍ മേത്രന്മാര്‍ക്ക് അയച്ച കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍  ബ്രിട്ടീഷ് കൊളംബിയ കൂടി ഉള്‍പ്പെടുന്ന രൂപതയാണ് ഇത്.

ഓഗസ്റ്റ് ഒന്നിനാണ്, ടെലിഗ്രാഫ് ക്രീകിന്റെ വടക്ക്- പടിഞ്ഞാറു പ്രദേശത്ത് തീപിടുത്തം ഉണ്ടായത്. പ്രവിശ്യയിലെ വടക്കന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്ഥലം. അഗ്‌നി ബാധയെ തുടര്‍ന്ന് മൂന്ന് ദിവസമാണ് പ്രാദേശിക മേധാവികള്‍ ഇവിടെ അടിയന്തര പരിരക്ഷ വേണമെന്ന് അവശ്യപ്പെടുന്നത്.

300- ഓളം ആളുകളെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. 136 അഗ്‌നിശമനാ സേനാക്കള്‍, 12 ഹെലികോപ്റ്ററുകള്‍, 20 ഹെവി യന്ത്രോപകരണങ്ങള്‍ എന്നിവ സംഭവ സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.