ബ്രിട്ടനില്‍ നിരീശ്വര വാദികളുടെ എണ്ണത്തില്‍ വന്‍ കുറവ് 

ബ്രിട്ടനില്‍ നിരീശ്വരവാദികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി  ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദേവാലയത്തില്‍ പോകുന്ന ആളുകളുടെ എണ്ണത്തിലും ആരാധനയിലെ പങ്കാളിത്വത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായതായി ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആയിരത്തിയറുനൂറില്‍ അധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. 2016 ല്‍ 38 ശതമാനം നിരീശ്വര വാദികള്‍ ഉണ്ടായിരുന്ന ബ്രിട്ടണില്‍ 2018 ല്‍ 33 ശതമാനമായി അത് കുറഞ്ഞു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് നിരീശ്വരവാദികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കണ്ടെത്തിയത്.

ദേവാലയത്തില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഉള്ള കുറവ് ആളുകള്‍ ദൈവ വിശ്വാസവും ആരാധനാക്രമ ജീവിതവും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ ആഗോള കത്തോലിക്കാ സഭയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.