അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ബൈബിളുമായി സ്‌കൂളില്‍

അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളില്‍ ബൈബിളുമായി എത്തും. ‘ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്‌കൂള്‍ ഡേ’ കാമ്പയിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ മൂന്നിന് തങ്ങളുടെ ബാഗുകളില്‍ ബൈബിളും കരുതുന്നത്.

പൊതു വിദ്യാലയങ്ങളില്‍ നിന്നും ബൈബിള്‍ ഒഴിവാക്കാനുള്ള തീരുമാനത്തോടുള്ള പ്രതികരണമായി 2014-ല്‍ ക്രിസ്ത്യന്‍ സംഘടനയായ ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ആരംഭിച്ച ‘ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്‌കൂള്‍ ഡേ’ രാജ്യവ്യാപകമായ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരിപാടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

രാജ്യവ്യാപക പരിപാടിയില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പരിപാടിയില്‍ എങ്ങനെ പങ്കെടുക്കാം, നിയമപരമായ അവകാശങ്ങള്‍ എന്നീ വിവരങ്ങള്‍ക്കു പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്ററുകളും, സ്റ്റിക്കറുകളും, ടീ-ഷര്‍ട്ട് ഡിസൈനുകളും സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.