മാതാവിന്റെ വിമലഹൃദയത്തിന് രാജ്യത്തെ പുനർസമർപ്പിച്ച്‌ ബ്രസീൽ നേതാക്കൾ

ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ബ്രസീലിനെ, മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ, പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോയും മറ്റ് പ്രമുഖ രാഷ്‌ടീയനേതാക്കളും പങ്കെടുത്തു.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ പ്ലാനാല്‍ടോ പാലസിലാണ് ചടങ്ങുകള്‍ നടന്നത്. ബിഷപ്പ് ഫെർണാഡോ ഏരിയാസ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബൈബിള്‍ ആശയങ്ങള്‍ക്ക്, രാജ്യത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് തുറന്ന് പ്രസ്താവിച്ചുകൊണ്ട് അധികാരത്തിലെത്തിയ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോയുടെ കീഴിൽ, രാജ്യം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടുകയാണ്.

മുപ്പതു മിനിറ്റോളം നീണ്ടുനിന്ന ചടങ്ങിന് നേതൃത്വം നൽകിയത് പ്രമുഖ ബ്രസീലിയന്‍ ഗായകനും രാഷ്ട്രീയനേതാവുമായ ഇറോസ് ബയോന്‍ടിനിയാണ്. കഴിഞ്ഞദിവസം ഇറ്റലിയെയും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു.