‘ക്രൈസ്റ്റ് ദി റെഡീമർ’ രൂപത്തേക്കാൾ വലിപ്പമുള്ള യേശുവിന്റെ രൂപം സ്ഥാപിക്കാനൊരുങ്ങി ബ്രസീൽ

റിയോ ഡി ജനീറോയിലെ ഐതിഹാസികമായ ‘ക്രൈസ്റ്റ് ദി റെഡീമർ’ രൂപത്തേക്കാൾ വലിപ്പമുള്ള യേശുവിന്റെ രൂപം സ്ഥാപിക്കാനൊരുങ്ങി ബ്രസീൽ. 2019 മുതൽ ബ്രസീലിൽ നിർമ്മാണത്തിലിരിക്കുന്ന ഈ രൂപം ‘ക്രൈസ്റ്റ് ദ പ്രൊട്ടക്ടർ’ എന്ന പേരിലാവും അറിയപ്പെടുന്നത്. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തെ എൻകന്റഡോക്കു സമീപമുള്ള സെറോ ഡി ലാസ് ആന്റനാസ് മലയിലാണ് ഇത് സ്ഥാപിക്കുന്നത്.

2021 അവസാനത്തോടെ രൂപത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ, സംസ്ഥാന സർക്കാർ സമയപരിധി 2022 ജനുവരി അവസാനം വരെ നീട്ടി. ‘ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ’ രൂപം 140 അടി ഉയരത്തിലാണ് നിർമ്മിക്കുന്നത്. ബ്രസീലിൽ നിർമിക്കുന്ന ഈ പുതിയ രൂപത്തിന് റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തേക്കാൾ 16 അടി കൂടുതലാണ്.

ക്രൈസ്റ്റ് ദ പ്രൊട്ടക്ടർ രൂപത്തിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ, സന്ദർശകർക്ക് രൂപത്തിന്റെ ഹൃദയഭാഗത്തേക്ക് എലിവേറ്ററിൽ സഞ്ചരിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. അവിടെ നിന്ന് ചുറ്റുപാടുമുള്ള പ്രകൃതി എൻകാന്റാഡോ, ഗരിബാൾഡി തടാകം, തക്വാരി താഴ്‌വര എന്നിവ കാണാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.