ബ്രസീലില്‍ ദേവാലയത്തില്‍ വെടിവയ്പ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ബ്രസീലിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കാപിംനാസ് നഗരത്തിലെ മെട്രോപോലിറ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരുടെ നേര്‍ക്ക് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

വിശ്വാസികള്‍ക്ക് ഇടയില്‍ നിലയുറപ്പിച്ച അക്രമി വിശുദ്ധ കുര്‍ബാനയുടെ സമാപന പ്രാര്‍ത്ഥനയെ തുടര്‍ന്ന്, പെട്ടെന്നാണ് ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് അക്രമിയും ജീവനൊടുക്കി. വെടിവയ്പില്‍ പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രസീലില്‍ കഴിഞ്ഞ വര്‍ഷം 175 കൊലപാതകങ്ങളാണ് നടന്നത്.  ആക്രമണത്തില്‍ ഏറെ വേദനയുണ്ടെന്നു സാവോ പോളോ അതിരൂപത പ്രതികരിച്ചു. അതേസമയം പോലീസ് അന്വേഷണത്തിനായി കത്തീഡ്രല്‍ താത്ക്കാലികമായി അടച്ചുപൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.