വെടിയുണ്ട, കഴുത്തിലണിഞ്ഞ കുരിശിൽ തട്ടി തെറിച്ചു; ബാലൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

തന്റെ നേർക്ക് വന്ന വെടിയുണ്ടയിൽ നിന്നും പിതാവിനൊപ്പം നിന്ന ടിസിയാനോ എന്ന ഒൻപത് വയസ്സുകാരൻ രക്ഷപെട്ടത് അത്ഭുതകരമായി. അർജന്റീനിയൻ പ്രവിശ്യയായ ടുക്കുമനിൽ ഡിസംബർ 31 -ന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ടിസിയാനോ കഴുത്തിലഞ്ഞിരുന്ന കുരിശിൽ തട്ടി വെടിയുണ്ട തെറിച്ചു പോകുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

നിസാരമായി പരിക്കേറ്റ ബാലനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. പുറമെ ചെറിയ പോറൽ മാത്രമാണ് ടിസിയാനോയ്ക്ക് ഉണ്ടായത്. മറ്റ് യാതൊരു കുഴപ്പവും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കഴുത്തിലഞ്ഞിരുന്ന ക്രൂശിതരൂപത്തിൽ തട്ടിയതിനാലാണ് യാതൊരു പരിക്കുകളും ഏൽക്കാതിരുന്നതെന്ന് ഈ കുടുംബം പറയുന്നു.

വെടിയുണ്ടയേറ്റ ക്രൂശിത രൂപത്തിന്റെ ചിത്രങ്ങളും ഈ കുടുംബം കാണിച്ചു. പുതുവത്സരത്തിൽ ദൈവം നൽകിയ അത്ഭുതമാണ് ഇതെന്ന് ഇവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.