സുവർണ്ണ ജൂബിലി നിറവിൽ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

പൗരോഹിത്യ സ്വീകരണത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തിയാക്കി ബോംബെ ആർച്ച് ബിഷപ്പും ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റും ആയ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. 1970 ഡിസംബർ 20 -നാണ് അദ്ദേഹം ബോംബെ രൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചത്.

ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച കർദ്ദിനാൾ ഗ്രേഷ്യസ് നിലവിൽ ഫ്രാൻസിസ്‌ പാപ്പാ രൂപംകൊടുത്ത കൗൺസിൽ ഓഫ് കാർഡിനൽ അഡ്വൈസേഴ്‌സിലും അംഗമാണ്. 75 വയസുള്ള ഇദ്ദേഹം 1997 ൽ ബോംബെയിലെ സഹായ മെത്രാനായി നിയമിതനായി. 2000 ൽ ആഗ്രയിലെ ആർച്ച് ബിഷപ്പായി സ്ഥാനം ഏറ്റു. ആറുവർഷത്തിനുശേഷം ബോംബെ അതിരൂപതയെ നയിക്കാൻ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ നാട്ടിലേക്ക് മടക്കി അയച്ചു. അടുത്ത വർഷം തന്നെ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി.

ഇന്ത്യയിലെ കത്തോലിക്കാ സഭയെ വിവേകത്തോടും ജാഗ്രതയോടും മുന്നോട്ട് നയിക്കുവാൻ കർദ്ദിനാൾ ഗ്രേഷ്യസിന് കഴിഞ്ഞു. പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ അദ്ദേഹത്തിന് ആശംസകളുമായി എത്തുകയാണ് മെത്രാന്മാരും വൈദികരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.