തിരുക്കുടുംബത്തിന്റെ മാതൃകയിലേയ്ക്ക് കുടുംബങ്ങളെ നയിക്കുവാൻ ഒരുങ്ങി ബൊളീവിയ

വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതവും തിരുക്കുടുംബത്തിന്റെ മാതൃകയും നെഞ്ചേറ്റുവാൻ വിശ്വാസികൾക്ക് പ്രചോദനം നൽകികൊണ്ട് കുടുംബവാരം ആചരിക്കുവാൻ തയ്യാറെടുക്കുകയാണ് ബൊളീവിയയിലെ കത്തോലിക്കാ സഭ. മെയ് 15 -ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര കുടുംബ ദിനത്തോടു അനുബന്ധിച്ച് നടക്കുന്ന ഈ കുടുംബവാരാചരണം മെയ് പത്താം തീയതി മുതൽ 16 വരെയാണ് നടക്കുക.

പ്രതിസന്ധികൾക്ക് നടുവിലും ദൈവഹിതം ആരാഞ്ഞുകൊണ്ട് ജീവിച്ച യൗസേപ്പിതാവിന്റെ വലിയ മാതൃക ജീവിതത്തിൽ പ്രചോദനമാകുന്ന വിധത്തിലാവും ഈ വാരാചരണം നടക്കുക. കുടുംബങ്ങൾക്ക് എന്നും മാതൃകയാക്കാവുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തോടും മാതൃകകളോടും ചേർത്തുവച്ചുള്ള ധ്യാനചിന്തകളോടെയായിരിക്കും കുടുംബവാരം ആചരിക്കുക എന്ന് ബിഷപ്പ് ജുവറസ് വെളിപ്പെടുത്തി.

സഭയിൽ കുടുംബങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ഒരു ആഭ്യന്തര ദൈവാലയമാണ് കുടുംബം. മനുഷ്യജീവിതത്തിൽ ആവശ്യം വേണ്ടുന്ന മൂല്യങ്ങളും നന്മയും പഠിപ്പിക്കുന്ന വിദ്യാലയങ്ങളാണ് അവ. വിവാഹമെന്ന കൂദാശയുടെ വിശുദ്ധിയും സൗരഭ്യവും പറക്കുന്ന ഇടം. അതിനായി കുടുംബങ്ങളെ സുവിശേഷവത്കരണത്തിന്റെ വേദികളാക്കേണ്ടതുണ്ട്. അതിനു ആവശ്യമായ പരിശീലനവും മതബോധനവും വേണം എന്ന് ബിഷപ്പ് ഓർമിപ്പിച്ചു. ഈ കുടുംബ വാരാചരണം അതിനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.