‘ജീവനുവേണ്ടി 40 ദിനങ്ങൾ’: ബൊളീവിയയിൽ ഗർഭച്ഛിദ്രത്തിനെതിരെയുള്ള പ്രാർത്ഥനായജഞം

സെപ്റ്റംബർ 23 മുതൽ നവംബർ ഒന്നു വരെ ഗർഭച്ഛിദ്രം അവസാനിപ്പിക്കുന്നതിനായുള്ള പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ച് ബൊളീവിയ. ’40 ഡേയ്സ് ഫോർ ലൈഫ്’ എന്നപേരിലുള്ള ഈ ഇന്റർനാഷണൽ കാമ്പെയിൻ 2004 -ൽ അമേരിക്കയിൽ ആരംഭിച്ചതാണ്.

ഗർഭച്ഛിദ്രം നടക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രാർത്ഥിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ കാമ്പയിന്‍ പിന്നീട് ലാറ്റിനമേരിക്കയിലും ലോകമെമ്പാടുമായി വ്യാപിച്ചു. ഈ അന്താരാഷ്ട്ര സംരംഭത്തിന്റെ ലക്ഷ്യം നേടുന്നതിന് നാല് കാര്യങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. പ്രാർത്ഥന, ഉപവാസം, സമൂഹത്തിന്റെ ഏകീകരണം, സമാധാനപരമായ ജാഗ്രത എന്നിവയാണവ.

ഈ രീതിയിൽ, ബൊളീവിയയിൽ രാവിലെ എട്ടിനും രാത്രി എട്ടുമണിക്കും ഇടയിൽ ’40 ഡേയ്സ് ഫോർ ലൈഫ്’ കാമ്പെയിൻ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വോളണ്ടിയർമാർക്ക് ഒന്നോ അതിലധികമോ മണിക്കൂർ കാമ്പെയി‌നിൽ പ്രതിജ്ഞാബദ്ധരാകാം. “ഗർഭച്ഛിദ്രത്തിന്റെ ദാരുണമായ യാഥാർത്ഥ്യത്തെക്കുറിച്ച് സമൂഹത്തിന് ശക്തമായ സന്ദേശം നൽകുവാൻ ഈ പ്രാർത്ഥനായജഞം സഹായകമാകും. ഗർഭച്ഛിദ്ര  കേന്ദ്രത്തിൽ ജോലി ചെയ്യുന്നവർക്കും സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നവർക്കും മാനസാന്തരത്തിനുള്ള ഒരു ആഹ്വാനമാണിത്” -സംഘാടകനായ ന്യൂ ഇവാഞ്ചലൈസേഷന്റെ അപ്പസ്തോലേറ്റ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.