വിശ്വാസം ത്യജിക്കാത്ത ശരിബുവിനെ മോചിപ്പിക്കുകയില്ല എന്ന് ബോക്കോ ഹറാം

യേശുവിനെ തള്ളിപ്പറയാതെ ശരിബുവിനെ മോചിപ്പിക്കുകയില്ല എന്ന് ബോക്കോ ഹറാം തീവ്രവാദികള്‍. തുടര്‍ന്നും അടിമയാക്കി സൂക്ഷിക്കുവാനാണ് തീരുമാനമെന്ന് തീവ്രവാദികള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും ബൊക്കോഹറാം തട്ടിക്കൊണ്ടു പോയ 110 സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ലെയ ശരിബു. മുസ്ലീം വിശ്വാസം സ്വീകരിക്കാന്‍ തയ്യാറായതിനു തുടര്‍ന്ന് ശരിബു ഒഴികെയുള്ള മറ്റു കുട്ടികളെ തീവ്രവാദികള്‍ വിട്ടയച്ചിരുന്നു.

എന്നാല്‍ ശരിബു താന്‍ ഈശോയില്‍ വിശ്വസിക്കുന്നു എന്നും ഇസ്ലാം മതം സ്വീകരിക്കുക ഇല്ല എന്നും ഉള്ള നിലപാടില്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്നാണ് ശരിബുവിനെ വിട്ടയക്കാന്‍ കൂട്ടാക്കാഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.