സീറോ മലബാർ ശ്ലീഹാക്കാലം നാലാം തിങ്കൾ ജൂൺ 27 മർക്കോ. 4: 10-20 പ്രതികരണം

നാലു തരം നിലങ്ങളിൽ വീണ വിത്തുകളെ കുറിച്ചാണ് ഇന്നത്തെ വചനഭാഗം. എന്തുമാത്രം ഫലം ഓരോ വിത്തും പുറപ്പെടുവിച്ചു എന്നതിനൊപ്പം പ്രാധാന്യം, ഓരോ തരം നിലവും വിത്തിനെ എങ്ങനെ സ്വീകരിച്ചു എന്നതിനുമുണ്ട്.

നമ്മളാകുന്ന നിലം എങ്ങനെയാണ്, ദൈവം നമ്മിൽ വിതയ്ക്കുന്ന വിത്തുകളെ സ്വീകരിക്കുന്നതെന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. ദൈവം നമ്മിൽ ഓരോരുത്തരിലും ചൊരിഞ്ഞിരിക്കുന്ന ദാനങ്ങൾ നമ്മൾ എപ്രകാരമാണ് സ്വീകരിച്ചിരിക്കുന്നത്? എങ്ങനെയാണ് നമ്മൾ അവയെ ഫലവത്തായി ഉപയോഗിച്ചിരിക്കുന്നത്? സ്വന്തം ജീവിതമാകുന്ന നിലത്തെ കൂടുതൽ ഫലം പുറപ്പെടുവിക്കുന്നതായി നമുക്ക് മാറ്റാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.