ബോബിയച്ചന്റെ ഒരു ‘അഞ്ചപ്പം’ കോട്ടയത്തും ആയാലൊ?

വിശക്കുന്നവനു ഭക്ഷണവും വായിക്കേണ്ടവനു പുസ്തകവും ലഭ്യമാക്കികൊണ്ട്  കോഴഞ്ചേരിയിലും റാന്നിയിലും പ്രവര്‍ത്തിക്കുന്ന ബോബിയച്ചന്റെ ‘അഞ്ചപ്പം’ എന്ന സംരംഭം കോട്ടയത്തും ആയാലൊ?

അഞ്ചപ്പം ഭോജന ശാല കോട്ടയത്ത് തുടങ്ങുന്നതിന്റെ സാദ്ധ്യതകൾ പരിഗണിക്കുന്നതിനായി 2018  ജനുവരി 3 രാവിലെ 11 മണിക്ക് വാകത്താനം മാർ ബസേലിയോസ് ദയറായിൽ ഒരു യോഗം വിളിച്ചുകൂട്ടുന്നു. അഞ്ചപ്പത്തോട്‌ സഹകരിക്കാൻ താത്പര്യമുള്ള എല്ലാവരേയും ആ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കൂന്നു. എത്താൻ കഴിയുന്നവർ അഞ്ചപ്പം ട്രസ്റ്റ് പിആര്‍ഒ ലൂയിസ് അബ്രാഹാമിനെ (9495212792) വിളിച്ചു അറിയിക്കുക.

കൈയ്യിൽ പണമില്ലാതെ വിശന്നു വലഞ്ഞു നടക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന അഞ്ചപ്പം എന്ന ആശയവുമായി മുന്നോട്ട് വന്നത് ഫാ. ബോബി ജോസ് കട്ടിക്കാടാണ്. അദ്ദേഹത്തോടൊപ്പം ഈ ആശയം സഫലമാക്കുവാൻ ഒരു പതിനഞ്ചു പേർ കൂടി ചെർന്നതോടെ അഞ്ചപ്പം എന്ന ആശയം നടപ്പിലാക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കോഴഞ്ചേരിയിലും, ഡിസംബർ 17 മുതൽ റാന്നിയിലും പ്രവർത്തിക്കുന്ന ഈ സംരംഭം ഇതിനോടകം തന്നെ നിരവധി ആളുകളുടെ വിശപ്പിനെ ശമിപ്പിച്ചു കഴിഞ്ഞു. 25 രൂപയാണ് ഉച്ചഭക്ഷണത്തിന് നിശ്ചയിച്ചിട്ടുള്ളത് എങ്കിലും സാമ്പത്തിക ശേഷിയുള്ളവർ അതിൽ കൂടുതൽ പണം നിക്ഷേപിച്ചു ഈ സംരംഭത്തിൽ പങ്കാളികളാകുന്നു.

അഞ്ചപ്പത്തില്‍ പങ്കാളികളാകാന്‍ ഈ നമ്പറില്‍ വിളിക്കാം: ലൂയിസ് അബ്രാഹം (അഞ്ചപ്പം ട്രസ്റ്റ് പിആര്‍ഒ) 9495212792

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.