സഭയ്ക്ക് അഞ്ച് മാർഗദർശനങ്ങളുമായി ഏഷ്യൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ്

മുഴുവൻ സഭാ വിശ്വാസികൾക്കും പാലിച്ചുപോരാനുള്ള മാർഗനിർദേശങ്ങളുമായി ഫെഡഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ ചാൾസ് ബോ. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മ്യാൻമർ സ്വദേശിയും ജനുവരി ഒന്നിന് സ്ഥാനം ഏൽക്കുന്ന ഇദ്ദേഹമാണ്.

നമ്മെ സ്നേഹിക്കുകയും നിത്യം ജീവിക്കുകയും നമ്മെ മോചിപ്പിക്കുകയും ചെയ്യുന്ന കർത്താവിനെ പിഞ്ചെല്ലാനുള്ള അവസരം കൂടിയായി 2019 ന്റെ ഉദയത്തെ കാണണമെന്ന് കർദിനാൾ പറഞ്ഞു.

അതിനായി അഞ്ച് മാർഗനിർദേശങ്ങളും അദ്ദേഹം പറഞ്ഞു. എല്ലാവരോടും എല്ലാ കാര്യത്തിലും നീതി, പരസ്പരം അനുരഞ്ജനം, നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും പ്രവർത്തികളും, മുഴുവൻ ഏഷ്യൻ ജനതയ്ക്കും സമാധാനവും സമൃദ്ധിയും എന്നിവയാണത്. ഈ പുതുവർഷത്തിൽ ഇവയാകട്ടെ നമ്മുടെ ലക്ഷ്യവും. കർദിനാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.