അന്ധ-ബധിര പുനരധിവാസ പദ്ധതി ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള  ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

അന്ധ-ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോട്ടയത്തിന്റെ കീഴിലുള്ള മെഡിക്കല്‍ ആന്റ് പാരാമെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവര്‍ക്ക് പരിഗണനയും പ്രോത്സാഹനവും നല്‍കി മുഖ്യധാരാവത്ക്കരണത്തിന് അവസരം ഒരുക്കേണ്ടത് മാനുഷിക ധര്‍മ്മമാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിലൂടെ ആത്മീയചൈതന്യത്തില്‍ അധിഷ്ഠിതമായ ദൈവികമായ പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ചാഴിക്കാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവരെ മാറ്റിനിര്‍ത്താതെ ചേര്‍ത്തുപിടിക്കുന്ന സമീപനവും ശൈലിയുമാണ് സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹം പിന്തുടരേണ്ടതെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോർജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ്  വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് അന്ധ-ബധിരവൈകല്യം നേരിടുന്ന വ്യക്തികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും പ്രസ്തുത വൈകല്യത്തിന്റെ നേരത്തെയുള്ള കണ്ടുപിടിക്കലിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

അന്ധ-ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രമായ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ പാലാ ചേര്‍പ്പുങ്കലില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ട് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.