വാഴ്ത്തപ്പെട്ട റാണിമരിയ സിമ്പോസിയം ശനിയാഴ്ച്ച ഭരണങ്ങാനത്ത്

ഭരണങ്ങാനം: സിസ്റ്റര്‍ റാണിമരിയ വാഴ്ത്തപ്പട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റ ഭാഗമായി സംഘടിപ്പിക്കുന്ന സിമ്പോസിയം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ശനിയാഴ്ച്ച നടത്തും.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രാവിലെ 8.20 ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫ്രാന്‍സിസ്‌കന്‍ ആധ്യാത്മികത, മിഷന്‍പ്രവര്‍ത്തനം രക്തസാക്ഷിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങളവതരിപ്പിക്കും. റവ.ഡോ.സേവ്യര്‍ കൊച്ചുറുന്പില്‍ കപ്പൂച്ചിന്‍, ഫാ.തോമസ് ചങ്ങനാരിപറമ്പില്‍ എംഎസ്ടി എന്നിവര്‍ പ്രബന്ധാവതരണം നടത്തും. ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ മോഡറേറ്ററായിരിക്കും.

തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഡോ. തോമസ് പാറയ്ക്കല്‍, എഫ്‌സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്, എഫ്‌സിസി പാലാ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ആന്‍ ഫെലിക്‌സ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.