വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായോടുള്ള പ്രാർത്ഥനാഗാനം: മങ്കിടിയാൻ മറിയം ത്രേസ്യാ ഭാഗ്യവതി…

ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി. യുടെ സംഗീതരചനയ്ക്കു ഫാ. മാത്യൂസ് പയ്യപ്പള്ളി നൽകിയ ഈണത്തോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായോടുള്ള പ്രാർത്ഥനാഗാനം ഉടൻ യൂട്യൂബിൽ റിലീസ് ആകുന്നു.

ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായോടുള്ള ഗാനങ്ങളുമായി അമിഗോസിന്റെ ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ‘വിശുദ്ധർക്കിടയിൽ വിരിഞ്ഞ വെൺമലർ’ എന്ന സംഗീത ആൽബത്തിലെ അഞ്ച് പ്രാർത്ഥനാഗാനങ്ങളിൽ ആദ്യത്തേതാണ് “മങ്കിടിയാൻ മറിയം ത്രേസ്യാ ഭാഗ്യവതി…” എന്ന ഗാനം. ലിബിൻ സ്കറിയ ആണ് ഈ പ്രാത്ഥനാഗീതം പാടി അവതരിപ്പിക്കുന്നത്. ഡെനി ഡെൻസിൽ ഫെർണാണ്ടസ് ഓർക്കസ്‌ട്രേഷൻ നടത്തിയ ഈ ഗാനം നിർമ്മിച്ചത് ജോസഫ് കാച്ചപ്പിള്ളി ആണ്.

ഫാ. സാജു പൈനാടത്ത് എം.സി.ബി.എസ്, ഫാ. മാത്യൂസ് പയ്യപ്പള്ളി എം.സി.ബി.എസ്, റോസിന പിറ്റി എന്നിവരാണ് ഈ ആൽബത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഫാ. സജോ പടയാറ്റിലും ഫാ. മാത്യൂസ് പയ്യപ്പള്ളിയും ചേർന്ന് ആ വരികൾക്ക്‌ ഈണവും നൽകിയിരിക്കുന്നു. തിരുക്കുടുംബ സന്യാസിനീ സഭ (CHF) യുടെ വിവിധ പ്രോവിൻസുകളുടെ സഹകരണത്തോടെയാണ് ഈ ആൽബം പൂർത്തിയായിരിക്കുന്നത്. ഈ ആൽബത്തിലെ മറ്റു ഗാനങ്ങളും യൂ ട്യൂബിലൂടെ ജനങ്ങളിലേയ്ക്ക് വൈകാതെയെത്തും.