വാഴ്ത്തപ്പെട്ട ചാള്‍സ് ഫൂക്കോള്‍ഡ് വിശുദ്ധപദവിയിലേയ്ക്ക്

വാഴ്ത്തപ്പെട്ട ചാള്‍സ് ഫൂക്കോള്‍ഡ് വിശുദ്ധപദവിയിലേയ്ക്ക്. മെയ്‌ മൂന്നിന് രാവിലെ പത്തു മണിക്ക് നടക്കുന്ന കോണ്‍സിസ്റ്ററിയില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകും. ദൈവസഹായം പിള്ള ഉള്‍പ്പെടെ എട്ടുപേരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. കോവിഡ് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ആദ്യമായിട്ടാണ് വിശുദ്ധപദ പ്രഖ്യാപനം നടക്കുന്നത്. 2019 മേയ് 13 -നാണ് ഇതിനു മുമ്പ് അവസാനത്തെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്. കര്‍ദ്ദിനാള്‍ ന്യൂമാനെയാണ് അന്ന് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ച് വിശുദ്ധനായി പ്രഖ്യാപിച്ചത്.

ചാള്‍സ് ഫക്കോള്‍ഡിന്റെ മദ്ധ്യസ്ഥതയിലുള്ള അത്ഭുതം 2020 മെയ്‌ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചിരുന്നു. അല്‍ജീരിയായില്‍ വച്ച് 1916 -ലാണ് ചാള്‍സ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് മിഷനറിയായിരുന്ന അദ്ദേഹം ബ്രദര്‍ ചാള്‍സ് ഓഫ് ജീസസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.