വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് ലണ്ടനിൽ

വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് ലണ്ടനിൽ എത്തിച്ചു. ലണ്ടനിലെ രണ്ട് ഇടവകകൾക്ക് കാർലോ അക്കുത്തിസുമായി മുമ്പേ ബന്ധമുണ്ട്. 1991-ൽ കാർലോ, ജ്ഞാനസ്നാനമേറ്റ ഔർ ലേഡി ഓഫ് ഡോളേഴ്സ് സെർവൈറ്റ് ദൈവാലയവും ദിവ്യകാരുണ്യഭക്തിയിൽ പേരു കേട്ട വെസ്റ്റ്മിൻസ്റ്റർ രൂപതാ ദേവാലയവും. ഈ ദൈവാലയങ്ങളിൽ കൗമാരക്കാരനായ ഈ വിശുദ്ധന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കും.

1991 മെയ് മൂന്നിന് ലണ്ടനിൽ ഇറ്റാലിയൻ മാതാപിതാക്കൾക്ക് ജനിച്ച അക്കുത്തിസ്, ആ വർഷം മെയ് 18-ന് ഫുൾഹാം റോഡിലെ ഔർ ലേഡി ഓഫ് ഡോളോഴ്‌സിൽ ജ്ഞാനസ്‌നാനമേറ്റു. ഏതാനും മാസങ്ങൾക്കു ശേഷം കുടുംബം ഇറ്റലിയിലേക്ക് മാറി. അദ്ദേഹം തിരികെ ഇവിടെ എത്തിയതിൽ സന്തോഷമുണ്ടെന്ന് ഔർ ലേഡി ഓഫ് ഡോളേഴ്സിന്റെ ഇടവക വികാരി ഫാ. പാറ്റ് റിയാൽ പറഞ്ഞു.

ദിവ്യകാരുണ്യത്തോട് ഏറെ ഭക്തിയുള്ള തീർത്ഥാടനാലയമാണ് വെസ്റ്റ്മിൻസ്റ്റർ രൂപതാ ദേവാലയം. വാഴ്ത്തപ്പെട്ട കാർലോ അറിയപ്പെടുന്നത് ‘ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ’ എന്ന പേരിലും കൂടിയാണ്. അതിനാലാണ് ഈ ദേവാലയത്തെ തിരഞ്ഞെടുത്തത്.

മേയ് 21 -ന് വെസ്റ്റ്മിൻസ്റ്റർ അതിരൂപതാ മെത്രാൻ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസും വെസ്റ്റ്മിൻസ്റ്റർ സഹായമെത്രാൻ ബിഷപ്പ് നിക്കോളാസ് ഹഡ്‌സണും തിരുശേഷിപ്പുകൾ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.