ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്‌തോലന്‍ കാര്‍ലോ അക്കുത്തിസിന്റെ സിന്റെ തിരുശേഷിപ്പ് കേരളത്തിലും

ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയ ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്‌തോലന്‍ കാര്‍ലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് കേരളത്തിലും. വിശുദ്ധന്റെ അഴുകാത്ത ഹൃദയ ഭാഗത്തിന്റെ അംശമാണ് കേരളത്തില്‍, തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ എത്തിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് തിരുശേഷിപ്പുകളോടൊപ്പം കൊണ്ടുവന്ന രൂപം വെഞ്ചരിച്ചത്.

അനുദിനം വിശുദ്ധ കുര്‍ബാന സ്വീകരിച്ച് വിശുദ്ധിയിലേക്ക് വളര്‍ന്ന ദിവ്യകാരണ്യത്തിന്റെ സൈബര്‍ അപ്പോസ്‌തോലന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം ഭാരതത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേക്കും എത്തിക്കുവാന്‍ പദ്ധതിയുണ്ടെന്ന് കാര്‍ലോ പ്രസിദ്ധീകരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന കാര്‍ലോ ബ്രദേഴ്‌സ് പറഞ്ഞു. 2021 ജൂണ്‍ ഒന്നു മുതല്‍ തിരുശേഷിപ്പ് വിവിധ ദേവാലയങ്ങളില്‍ വണക്കത്തിനായി എത്തിക്കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.