മതനിന്ദാക്കുറ്റം: ക്രൈസ്തവ സഹോദരങ്ങള്‍ക്ക്‌ വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍

മതനിന്ദാ കുറ്റത്തിന്റെ കീഴില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക്‌ വധശിക്ഷ വിധിച്ചു. ലാഹോര്‍ സ്വദേശികളായ ഖൈസര്‍ അയൂബ്, അമൂന്‍ അയൂബ് എന്നിവരാണ്‌ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.

2015 മുതല്‍ ഇവർ ത്ധലം ജില്ലയിലെ ജയിലിൽ കഴിയുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഈ മാസം 13 നു ജയിലിനുള്ളിലെ കോടതിയിലാണ് അഡീഷണൽ സെക്ഷൻസ് ജഡ്ജി വിധി പ്രസ്താവിച്ചത്.

ഖൈസറീന്റെയും അമൂണിന്റെയും ഉടമസ്ഥതയിൽ ഉള്ള വെബ്‌സൈറ്റിൽ മതത്തെ നിന്ദിക്കുന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു ഇന്ന് ആരോപിച്ചു കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. 2011 ൽ ആണ് ഈ ആരോപണം ഉണ്ടാകുന്നത്. എന്നാൽ 2009 മുതൽ സൈറ്റ് പ്രവർത്തിക്കുന്നില്ല ഇന്ന് ഇവർ വെളിപ്പെടുത്തുന്നു. വധശിക്ഷ വിധിച്ചതിനെതിരെ ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകും എന്ന് സെന്റർ ഫോർ ലീഗൽ അസിസ്റ്റൻസ് ആൻഡ് സെന്റിമെന്റൽ എന്ന സംഘടനാ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.