സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ദൈവാലയങ്ങളിലേയ്ക്ക് മടങ്ങിയെത്തണം: വിശ്വാസികളോട് ദക്ഷിണകൊറിയൻ ബിഷപ്പുമാർ 

ദക്ഷിണ കൊറിയയിൽ സമൂഹ മാധ്യമങ്ങളിലും ടെലിവിഷനുകളിലും ഞായറാഴ്ച കുർബാനയിൽ സംബന്ധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് ദക്ഷിണ കൊറിയൻ കത്തോലിക്കാ ബിഷപ്പ്‌സ് കോൺഫറൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കത്തോലിക്കാ വിശ്വാസത്തിലധിഷ്ഠിതമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്ന യൂട്യൂബ് വീഡിയോകളുടെ പ്രക്ഷേപകരുടെ എണ്ണവും വർധിച്ചു വരുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

എന്നിരുന്നാലും ഈ പ്രവണത ബിഷപ്പുമാർക്കിടയിൽ ആശങ്കകൾ ഉയർത്തുന്നുണ്ട്. പക്ഷെ കത്തോലിക്കാ ജീവിതത്തിന്റെ കാതലായ വ്യക്തിഗത ആരാധനകളുടെയും ദിവ്യകാരുണ്യ സ്വീകരണത്തിന്റെയും മൂല്യം ദുര്‍ബലമാകരുതെന്നു ബിഷപ്പുമാരുടെ സമ്മേളനം ആവശ്യപ്പെട്ടു.

ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായി നിലനിൽക്കുന്ന ആശങ്കകള്‍ തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ സാഹചര്യങ്ങൾ പുരോഗമിക്കുമ്പോൾ വിശ്വാസികൾ ദൈവാലയങ്ങളിലേക്ക് മടങ്ങി വരണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 52.9 ദശലക്ഷത്തിൽ റോമൻ കത്തോലിക്കാ ജനസംഖ്യ 11.2 ശതമാനമാണ്. 2020 -ൽ മുൻവർഷത്തേക്കാൾ 0.15 ശതമാനം മാത്രമേ വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവുള്ളൂ. ഇതിൽ വലിയ ആശങ്കയുണ്ടെന്നും സമ്മേളനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.