സാന്ത്വനം ഏകിയതിനു നന്ദി പാപ്പ: താന്‍സാനിയന്‍ മെത്രാന്മാര്‍

തങ്ങളുടെ വേദനയില്‍ തങ്ങള്‍ക്ക് ഒപ്പം നിന്ന പാപ്പയെ  നന്ദി അറിയിച്ചു താന്‍സാനിയന്‍ മെത്രന്മാര്‍. എം. വി നെയ്‌റെറെ ദുരന്തത്തില്‍ നിന്നും കരകയറാന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്ക് പാപ്പയുടെ വയ്ക്കുകള്‍ പകര്‍ന്ന ആശ്വാസം വളരെ വലുതാണ്.

എംപണ്ടാ രൂപതയുടെ മെത്രാനും ടാൻസാനിയ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെയും (ടിഇകെ) പ്രസിഡന്റുമായ ഗെർസാസ് ജോൺ നയാസോംഗയാണ് പാപ്പയോടുള്ള നാടിന്റെ സ്നേഹം അറിയിച്ചത്.

സെപ്റ്റംബര്‍ 21-നാണ് നാടിനെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയ വലിയ ദുരന്തം ഉണ്ടായത്. 300- ഓളം യാത്രക്കാരുമായി എത്തിയ എം. വി നെയ്‌റെറെ എന്ന ബോട്ട് വിക്ടോറിയാ തടാകത്തിലൂടെ ഉക്കാര ദ്വീപിലേക്ക് എത്തുകയായിരുന്നു. ദ്വീപില്‍ എത്തുന്നതിന്റെ 50 മീറ്റര്‍ അകലത്തിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് 227 ആളുകള്‍ മരണം അടഞ്ഞു. 47 പേര്‍ക്ക് മാത്രമേ രക്ഷപെടാന്‍ സാധിച്ചുള്ളൂ. 101 ആളുകളെ മാത്രം കയറ്റാന്‍ കഴിയുന്ന ബോട്ടില്‍ അധികം ആളുകളെ കയറ്റിയതാണ് അപകട കാരണം. ഉക്കാര ദ്വീപില്‍ ശവപ്പെട്ടികളുടെ ഒരു നിര തന്നെയാണ് ഉണ്ടായിരുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ പാപ്പായുടെ സന്ദേശം വേദനിക്കുന്നവര്‍ക്ക് വലിയ പ്രത്യാശയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.