വംശീയത അവസാനിപ്പിക്കാൻ ഉപവാസത്തിന് ആഹ്വാനം ചെയ്ത് അമേരിക്കൻ മെത്രാൻ സമിതി

ആഫ്രിക്കൻ-അമേരിക്കൻ പൗരനായ ജേക്കബ് ബ്ലെയ്ക്കിനെതിരെ വിസ്കോൺസിനിൽ നടന്ന പോലീസ് അതിക്രമത്തെത്തുടർന്ന്, അമേരിക്കയിൽ തുടങ്ങിയ വംശീയ അതിക്രമങ്ങൾക്ക് ഇന്നും കുറവ് വന്നിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ വംശീയത അവസാനിപ്പിക്കാൻ ഇന്ന് പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി നീക്കിവെയ്ക്കാൻ കത്തോലിക്കരോട് ആഹ്വാനം ചെയ്ത് അമേരിക്കൻ മെത്രാൻ സമിതി.

“ഓഗസ്റ്റ് ഇരുപത്തിയെട്ടാം തീയതിയോ സെന്റ് പീറ്റർ ക്ലാവറിന്റെ പെരുന്നാൾ ദിനമായ സെപ്റ്റംബർ ഒൻപതിനോ നോമ്പിന്റെയും പ്രാർത്ഥനയുടെയും ദിവസമായി ആചരിക്കാൻ വിശ്വാസികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.” ഓഗസ്റ്റ് 27 ലെ പ്രസ്താവനയിൽ അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാ ബിഷപ്പുമാരുടെ (യു‌എസ്‌സി‌സി‌ബി) അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ ഷെൽട്ടൺ ജെ. ഫാബ്രെ ഡി ഹൗമ തിബോഡാക്സ് പറഞ്ഞു.

ബ്ലെയ്ക്കിനെതിരെ നടന്ന ആക്രമണം അമേരിക്കയിൽ നിരവധി പ്രതിഷേധങ്ങൾക്കും അക്രമാസക്തമായ കലാപങ്ങൾക്കും കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.