കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പൊതു പാപമോചനത്തിന് അംഗീകാരം നൽകി ഇറ്റലിയിലെ ബിഷപ്പുമാർ

പകർച്ചവ്യാധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കു കിഴക്കൻ ഇറ്റലിയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് പൊതു പാപമോചനത്തിന് അംഗീകാരം നൽകി ബിഷപ്പുമാർ. ക്രിസ്തുമസിനോട് അനുബന്ധിച്ച് പാപമോചനം സ്വീകരിക്കുന്നതിനായിട്ടാണ് പ്രത്യേക സാഹചര്യം പരിഗണിച്ച് ബിഷപ്പുമാർ അനുമതി നൽകിയത്.

റോമൻ കൂരിയയുടെ ഡികാസ്റ്ററിയായ അപ്പോസ്‌തോലിക് പെനിറ്റൻഷ്യറി, പകർച്ചവ്യാധി ഗുരുതരമായ  പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നസാഹചര്യത്തിൽ കാനൻ നിയമം അനുസരിച്ച് പൊതു പാപമോചനം സ്വീകരിക്കുന്നതിന് അനുമതി നൽകിയിരുന്നു. അതും പകർച്ചവ്യാധിയുടെ തീവ്രത കുറയുന്നത് വരെയാണ് അനുവദിച്ചിരുന്നത്. വീണ്ടും പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിൽ ഡിസംബർ മുതൽ ജനുവരി ആറാം തീയതി വരെയാണ് പൊതു പാപമോചനത്തിന് അനുമതി നൽകിയിരിക്കുന്നത്.

വൈദികരുടെയും വിശ്വാസികളുടെയും സുരക്ഷയ്ക്കായും മറ്റു അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ മാര്‍ഗത്തില്‍ അനുമതി നൽകിയിരിക്കുന്നതെന്ന് ഡിക്കസ്ട്രി ഓഫ് അപ്പോസ്‌തോലിക് പെനിറ്റൻഷ്യറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.