ക്രൊയേഷ്യയിലെ ഭൂകമ്പബാധിതർക്ക് ഒരു മില്യൺ ഡോളർ സഹായം നൽകി ബിഷപ്പുമാർ

ക്രൊയേഷ്യയിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ഭൂകമ്പബാധിതർക്ക് ഒരു മില്യൺ ഡോളർ സഹായം നൽകി ക്രൊയേഷ്യൻ ബിഷപ്പുമാർ. ഡിസംബർ 29-ന് കിഴക്കൻ മധ്യ ക്രൊയേഷ്യയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നാണിത്. സിസാക്ക് രൂപതയിലും സാഗ്രെബ് അതിരൂപതയിലും ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്.

ബിഷപ്പ് സമ്മേളനത്തിന്റെ സെക്രട്ടറി ജനറൽ ഫാ. ക്രൂനോസ്ലാവ് നൊവാക്, വരാനിരിക്കുന്ന യോഗത്തിൽ ബിഷപ്പുമാർ കൂടുതൽ ധനസഹായത്തിന് അംഗീകാരം നൽകുമെന്ന് അറിയിച്ചു. കാരിത്താസ് ക്രൊയേഷ്യ, ഓർഡർ ഓഫ് മാൾട്ട എന്നിവയുമായി സഹകരിച്ച് ബിഷപ്പുമാർ വീടുകൾ നഷ്ട്ടപ്പെട്ടവർക്കായി താൽക്കാലിക പാർപ്പിടം സജ്ജീകരിക്കുന്നു. സിസെക് രൂപതയിൽ ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നിരവധി പട്ടണങ്ങൾ കത്തോലിക്കാ മെത്രാന്മാർ സന്ദർശിച്ചു.

കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അവരിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. 26 പേർക്ക് പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.