രാഷ്ട്രീയം വൈദികവൃത്തിക്ക് ചേര്‍ന്നതല്ല എന്ന് ഫിലിപ്പീന്‍സ് ബിഷപ്പ്

രാഷ്ട്രീയം പൗരോഹിത്യ ധര്‍മ്മത്തിന്റെ ഭാഗമല്ല എന്ന് ഫിലിപ്പീന്‍സ് എപ്പിസ്‌കോപ്പല്‍ കമ്മീഷന്റെ തലവനായ ബിഷപ്പ് ബുവനാവന്തുറ ഫാമഡേക്കോ. അടുത്ത വര്‍ഷത്തെ ഇലക്ഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദേഹം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

‘സര്‍ക്കാരിനെ സേവിക്കുക എന്നത് തല്‍ക്കാലം വിടുക. കാരണം അങ്ങനെ ചെയ്താല്‍ അല്മായരെ സേവിക്കുക എന്ന ദൗത്യത്തില്‍ വൈദികര്‍ പരാജയപ്പെടും. ദൈവത്തിന്റെ വചനം എല്ലാവരിലേയ്ക്കും എത്തിക്കുക, വിശ്വാസികളെ ശരിയായ വിശ്വാസത്തില്‍ നയിക്കുക തുടങ്ങിയവയാണ് പൗരോഹിത്യ ധര്‍മ്മം’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇലക്ഷനില്‍ പങ്കെടുക്കുന്നതിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക സമര്‍പ്പിക്കുന്നതിനുള്ള അവസരം ഒക്ടോബര്‍ 17 ഓടെ  അവസാനിക്കും.

പുരോഹിതരെന്ന നിലയില്‍ നമ്മള്‍ ജനങ്ങളെ സേവിച്ചു കൊണ്ടിരിക്കുകയാണ്. അത് ഒരു തരത്തിലുള്ള പ്രശംസയോ കീര്‍ത്തിയോ ലക്ഷ്യം വെച്ചുകൊണ്ടല്ല. പുരോഹിതര്‍ ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാനുള്ള അനുമതി വൈദികര്‍ക്കു കാനന്‍ നിയമം നല്‍കുന്നില്ല. അത് പ്രാര്‍ത്ഥനയുടെ സ്ഥലമാണ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.