മി​ഷ​ണ​റി ചൈ​ത​ന്യം സ​ഭ​യു​ടെ മു​ഖ​മു​ദ്ര​യാ​ക​ണം: ആ​ർ​ച്ച്​ബി​ഷ​പ് സൂ​സ​പാ​ക്യം

ശ​​​രി​​​യാ​​​യ അ​​​റി​​​വി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലു​​​ള്ള പ്രേ​​​ഷി​​​തചൈ​​​ത​​​ന്യ​​​മാ​​​ണ് സ​​​ഭ​​​യ്ക്കു​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്ന് കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ.​​ എം. ​​സൂ​​​​​സ​​​​പാ​​​​​ക്യം. സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന ​കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​യ മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ മെ​​​ത്രാ​​ന്മാ​​​രു​​​ടെ​​​യും ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ​​​യും ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്രേ​​​ഷി​​​ത​​​ർ, മാ​​​തൃ​​​ക​​​യി​​​ലൂ​​​ടെ സാ​​​ക്ഷ്യം ന​​​ല്കാ​​നും പ്രേ​​​ഷി​​​ത​​​സ​​​ഹ​​​ന​​​വും ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​വും ഏ​​​റ്റെ​​​ടു​​​ക്കാ​​​നും സ​​​ന്ന​​​ദ്ധ​​​രാ​​​ക​​​ണം. മ​​​ത​​​ത്തി​​​ന്‍റെ ആ​​​ത്മാ​​​വ് ചോ​​​ർ​​​ത്തി​​​ക്ക​​​ള​​​യു​​​ക​​​യും മ​​​തം രാ​​ഷ‌്‌​​ട്രീ​​യാ​​​ധി​​​കാ​​​ര​​​ത്തി​​​നു​​​ള്ള ഉ​​​പാ​​​ധി​​​യാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​മീ​​​പ​​​കാ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ, സ​​​ത്യ​​​ത്തി​​​ന് സാ​​​ക്ഷി​​​ക​​​ളാ​​​കു​​​ക എ​​​​ന്നത് വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ​​​താ​​​ണ്. സ​​​ത്യ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​മാ​​​ണ് സ​​​മൂ​​​ഹ​​​ത്തെ പ്ര​​​കാ​​​ശി​​​പ്പി​​​ക്കേ​​​ണ്ട​​​തും ന​​​യി​​​ക്കേ​​​ണ്ട​​​തും. മ​​​നു​​​ഷ്യ​​​നെ​​​യും ലോ​​​ക​​​ത്തെ​​​യും ദൈ​​​വ​​​ത്തെ​​​യും സം​​​ബ​​​ന്ധി​​​ക്കു​​​ന്ന സ​​​ത്യ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​മാ​​​ണ് മ​​​ത​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്. ദൈ​​​വി​​​ക​​​മാ​​​യ വെ​​​ളി​​​ച്ച​​​മി​​​ല്ലെ​​​ങ്കി​​​ൽ ജീ​​​വി​​​തം ഇ​​​രു​​​ള​​​ട​​​ഞ്ഞ​​​താ​​​കും. മി​​​ഷ​​​ണ​​​റി​​​മാ​​​ർ ആ​​​ത്മീ​​​യ​​​വെ​​​ളി​​​ച്ചം പ​​​ക​​​രു​​​ന്ന​​​വ​​​രാ​​​ക​​​ണ​​മെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, റ​​​വ. ഡോ. ​​​മാ​​​ത്യു ഇ​​​ല്ല​​​ത്തു​​​പ​​​റമ്പി​​​ൽ, റ​​​വ. ഡോ. ​​​ക്ല​​​മ​​​ന്‍റ് വ​​​ള്ളു​​​വ​​​ശേ​​​രി, റ​​​വ. ഡോ. ​​​ജോ​​​യി പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഫാ. ​​​വി​​​ൽ​​​സ​​​ണ്‍ ത​​​റ​​​യി​​​ൽ, സി​​​. റൂ​​​ബി, വ​​​ർ​​​ഗീ​​​സ് ഏ​​​ബ്ര​​ഹാം എ​​​ന്നി​​​വ​​​ർ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, ബി​​​ഷ​​​പ് ഡോ. ​​ജ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്നു.

കെ​​​സി​​​ബി​​​സി തി​​​യോ​​​ള​​​ജി ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് ഡോ. ​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ്, റ​​​വ. ഡോ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

2019 ഒ​​​ക്‌ടോ​​​ബ​​​ർ മാ​​​സം ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ അ​​​സാ​​​ധാ​​​ര​​​ണ പ്രേ​​​ഷി​​​ത​​​മാ​​​സ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​ദൗ​​​ത്യം എ​​​ന്ന വി​​​ഷ​​​യം ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.