നിത്യജീവിതത്തിലേക്ക് പ്രവേശിക്കാൻ വിശ്വാസികളെ ഒരുക്കുകയാണ് സഭയുടെ കടമ: ബ്രസീലിയൻ ബിഷപ്പ്

കോവിഡ് -19 പകർച്ചവ്യാധി മൂലമുള്ള മരണത്തിന്റെ കണക്കുകൾ സൂക്ഷിച്ചു വെയ്ക്കുന്നതിനേക്കാൾ ഉപരിയായി വിശ്വാസികളെ നിത്യജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുക്കുക എന്ന കടമയാണ് സഭ നിർവഹിക്കേണ്ടതെന്നു ബ്രസീലിയൻ ബിഷപ്പ് അദെയ്ർ ജോസ് ഗുമാരിയെസ്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ചത് ബ്രസീലിലാണ്. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന.

“ദൈവം ജീവിതത്തിന്റെ ഉടമയാണ്. നിർഭാഗ്യവശാൽ ഒരുപാട് ആളുകൾ മരണമടഞ്ഞു. ഓരോ നിമിഷവും നാം മരണത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഊഴം എപ്പോഴെത്തും എന്നറിയാത്ത സാഹചര്യത്തിൽ സഭയ്ക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നിത്യജീവിതത്തിലേക്കുള്ള ഒരുക്കം സഭയിലിൽ നിന്നുമാണ് നമുക്ക് ലഭിക്കേണ്ടത്. മരണത്തെ പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് വിശ്വാസത്തെ സഹായിക്കാനും നിത്യതയിലേക്ക് ഭയമില്ലാതെ പ്രവേശിക്കാനും ഒരുങ്ങേണ്ടതും വിശ്വാസികളുടെ കടമയാണ്.” -അദ്ദേഹം പറഞ്ഞു.

ആത്മീയ ജീവിതത്തെയും സുവിശേഷവത്കരണ ജീവിതത്തെയും വിനയത്തോടും ആദരവോടും കൂടി നാം കാണണം. നിലവിലെ സാഹചര്യത്തെ മറികടക്കാൻ ശക്തി നൽകാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. കഠിനമായ ഈ സാഹചര്യത്തെ അതിജീവിക്കണം. എങ്കിലും വിശ്വാസത്തെ സംരക്ഷിക്കേണ്ട സമയത്ത് ദൈവാലയങ്ങൾ അടച്ചിട്ടത് വളരെ സങ്കടകരമാണ്. എങ്കിലും ജപമാല പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടും സുവിശേഷങ്ങൾ വായിച്ച കുടുംബസ്‌നേഹത്തിലും ഐക്യത്തിലും വിശ്വാസികൾ തുടരണമെന്നും ബിഷപ്പ് ഗുമാരിയെസ് അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.