മൊസാംബിക്കൻ സർക്കാരിൽ നിന്ന് വധഭീഷണി നേരിടുന്നു: വെളിപ്പെടുത്തലുമായി ബിഷപ്പ്

മൊസാംബിക്കൻ സർക്കാരിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടായതായി പെമ്പയിലെ മുൻ ബിഷപ്പും കഹോയിറോ ഡി ഇറ്റാപെമിരിംലെ ബിഷപ്പും ആയ ലൂയിസ് ഫെർണാണ്ടോ ലിസ്ബോവ. കാബോ ഡെൽഗഡോ പ്രദേശത്തെ അക്രമത്തെ അപലപിച്ച ശേഷം ആണ് മൊസാംബിക്കൻ സർക്കാർ അംഗങ്ങൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു.

ആഫ്രിക്കയിൽ 20 വർഷം മിഷനറിയായി സേവനം ചെയ്ത വ്യക്തിയാണ് ബിഷപ്പ് ലൂയിസ് ഫെർണാണ്ടോ ലിസ്ബോവ. ഇതിൽ ഏഴു വർഷം പെമ്പയുടെ ബിഷപ്പായിരുന്നു അദ്ദേഹം. അതിനു ശേഷം ആണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ ബ്രസീലിലേക്ക് മാറ്റിയത്. 2017 മുതൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സായുധ സംഘങ്ങളുടെ സമ്മർദ്ദത്തിന് കീഴിൽ ആയിരുന്നു കാബോ ഡെൽഗഡോ മേഖല. ബിഷപ്പിനെ ഭീഷണിപ്പെടുത്തിയവർ ഇസ്ലാമിക തീവ്രവാദികളാണെന്ന് ഇതുവരെ കരുതിയിരുന്നു. എന്നാൽ ഭീഷണികളുടെ രചയിതാക്കൾ യഥാർത്ഥത്തിൽ സാഹചര്യം മറയ്ക്കാൻ ശ്രമിച്ച സർക്കാർ ഏജന്റുമാരാണെന്ന് ഇറ്റാലിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ബിഷപ്പ് ലൂയിസ് ഫെർണാണ്ടോ ലിസ്ബോവ വ്യക്തമാക്കി.

ആദ്യം എനിക്ക് പുറത്താക്കൽ ഭീഷണി ലഭിച്ചു. പിന്നീട് രേഖകൾ പിടിച്ചെടു ക്കുമെന്നും കൊല്ലും എന്നും ഭീഷണിപ്പെടുത്തിയതായി ബിഷപ്പ് പറഞ്ഞു. പല തരത്തിലുള്ള അരക്ഷിതാവസ്ഥയിലൂടെയാണ് മൊസാംബിക് കടന്നുപോകുന്നത്. ഇതിനെതിരെ പ്രതികരിക്കുവാൻ സഭ മാത്രമേ ഉള്ളു. അതിനാലാണ് സര്‍ക്കാര്‍,  സഭാധികാരികളോട് ഇത്രയധികം വിധ്വേഷം വച്ച് പുലർത്തുന്നതെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.