‘ജീവനെ ബഹുമാനിക്കുവാൻ സൈന്യത്തിനുമേൽ സമ്മർദ്ദം ചെല്ലുത്തണം’ -അഭ്യർത്ഥനയുമായി സുഡാൻ ബിഷപ്പ്

മനുഷ്യജീവനോടുള്ള ആദരവും മൂല്യവും കാണിക്കാൻ സുഡാൻ സൈന്യത്തിന്മേൽ അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സുഡാനിലെ എൽ ഒബൈദിലെ ബിഷപ്പ് മോൺ. യുനാൻ ടോംബെ ട്രില്ലെ കുക്കു ആൻഡലി. സുഡാൻ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് (എസ്‌സിബിസി) പ്രസിഡന്റ് കൂടിയായ ബിഷപ്പ് പ്രെലേറ്റ്, സൈന്യം അട്ടിമറി നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഈ ആഹ്വാനം നടത്തിയത്.

വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് സിവിൽ ഗവൺമെന്റ് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ബിഷപ്പ് ഇത്തരത്തിൽ ഒരു ആഹ്വാനം നൽകിയത്. “അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പൗരന്മാരുടെ ജീവൻ വിലമതിക്കാൻ ഭരണകൂടത്തിന്മേൽ സമ്മർദ്ദം ചെലുത്തണം.” -ബിഷപ്പ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം സുഡാനിൽ സൈനികർ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും 10 പേർ കൊല്ലപ്പെടുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തടവിലാക്കിയ സുഡാനിലെ സിവിലിയൻ രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരുകളും മനുഷ്യാവകാശ ഗ്രൂപ്പുകളും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 25 -ലെ സൈനിക അട്ടിമറിയെ തുടർന്നാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.