ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങളെ കുറിച്ചു സർവേ നടത്താനുള്ള തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ബാംഗ്ലൂർ ബിഷപ്പ്

കർണാടകയിലെ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങളെ കുറിച്ചു സർവേ നടത്താനുള്ള തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ബാംഗ്ലൂർ ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ. മുഖ്യമന്ത്രി ബസവരാജിന് അയച്ച കത്തിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.

ക്രിസ്ത്യൻ മിഷ്നറിമാരെ കുറിച്ചു സർവേ നടത്താൻ കർണ്ണാടക നിയമസഭയിലെ പിന്നോക്ക ക്ഷേമ സമിതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവ് പിൻവലിക്കണം എന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. ചില ഒറ്റപ്പെട്ട മതപരിവർത്തനങ്ങളുടെ പേരിൽ സമുദായത്തെ ഒന്നാകെ പഴിചാരുന്നത് ശരിയല്ല. സർവേ നടത്തുന്നെങ്കിൽ അത് എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി വേണം എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സർക്കാരിന്റെ മതപരിവർത്തന നിരോധന നിയമത്തിലുള്ള ആശങ്കയും ബിഷപ്പ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.