സത്യത്തിനുവേണ്ടി നിലപാടുകൾ സ്വീകരിക്കുക: പത്രപ്രവർത്തകരോട് കെനിയൻ ബിഷപ്പ് ഒബാനി

കത്തോലിക്കരായ മാധ്യമ പ്രവർത്തകർ സത്യത്തെ മുൻനിർത്തിയുള്ള കാര്യങ്ങൾ മൂല്യബോധത്തോടെ സംപ്രേഷണം ചെയ്യുന്നത് ഇന്നിന്റെ ആവശ്യമാണ്. അതിനാൽ വ്യാജവാർത്തകൾക്ക് മുൻപിൽ സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാകുക. കാത്തലിക് ബിഷപ്പ് കോൺഫെറെൻസിൽ പങ്കെടുത്ത ബിഷപ്പ് ഒബാനി ജോസഫ് ആണ് ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരെ ഈ കാര്യം ഓർമ്മിപ്പിച്ചത്.

“ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അനേകം വാർത്തകൾ ഉണ്ട്. എന്നാൽ സത്യസന്ധമായിട്ടുള്ളത് വളരെ വിരളമാണ്. അതിനാൽ സത്യത്തെ മുൻപിൽ കൊണ്ടുവരുവാനും സത്യത്തിനുവേണ്ടി നിലകൊള്ളുവാനും കത്തോലിക്കരായ പത്ര പ്രവർത്തകർക്ക് പ്രത്യേക കടമയും ഉത്തരവാദിത്വവും ഉണ്ട്,’ ബിഷപ്പ് പറഞ്ഞു.

ഇടവകകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യത്യസ്ത മേഖലകളിലും പരിശീലന കേന്ദ്രങ്ങളിലും ഇത്തരം മൂല്യാധിഷ്ഠിത കാര്യങ്ങൾക്ക് പ്രാധാന്യവും പരിശീലനവും കൊടുക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകണം. നമ്മുടേതായ ആശയങ്ങളും നമ്മുടെ ശബ്ദവും സമൂഹത്തിൽ പങ്കുവയ്ക്കണമെങ്കിൽ മാധ്യമങ്ങൾ സമൂഹത്തിൽ ആവശ്യമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ ഇടവക തലത്തിൽ പോലും വളർത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ബിഷപ്പ് ഒബാനി പറഞ്ഞു.