മദ്യവിൽപ്പന ശാലകൾ കൂട്ടാനുള്ള നീക്കം അപലപനീയം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

മദ്യവിൽപ്പന ശാലകളുടെ എണ്ണം വർദ്ദിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയമെന്ന് കേരളം മദ്യവിരുദ്ധ ജനകീയ മുന്നണി അധ്യക്ഷൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ലിക്വർ ക്വിറ്റ് ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തിയ ധർണ്ണയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിദേശ മദ്യവിൽപ്പന ശാലകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കാൻ സംസ്ഥാന എക്സൈസ് കമ്മീഷണർ നികുതി ജോയിന്റ് സെക്രട്ടറിക്ക് നൽകിയ ശുപാർശ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യശാലകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.