ബിഷപ്പ് ജേക്കബ് മാർ ബർണബാസ്‌ ദിവംഗതനായി

സീറോ മലങ്കര സഭയുടെ ഗുഡുഗാവ് രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ജേക്കബ് മാർ ബർണബാസ്‌ ദിവംഗതനായി. ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മലങ്കര സഭയുടെ കേരളത്തിനു പുറത്തുള്ള ബിഷപ്പായി 2007 -ലാണ് അദ്ദേഹം ചുമതലയേറ്റത്.

ഗുഡുഗാവിലെ ഫോർട്ടിസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. അദ്ദേഹത്തിന് 61 വയസ്സായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.