ദക്ഷിണ സുഡാനിലെ നിയുക്ത ബിഷപ്പിന് വെടിയേറ്റു

ദക്ഷിണ സുഡാനിലെ റുംബക്ക് രൂപതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫാ. ക്രിസ്ത്യൻ കാൽസാരേയെക്ക് അജ്ഞാതരിൽ നിന്നും വെടിയേറ്റു. രാത്രിയിൽ 12.45 -ന് അദ്ദേഹത്തിന്റെ മുറിയിൽ അതിക്രമിച്ചു കടന്ന അക്രമികൾ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. നിറയൊഴിച്ച് വാതിൽ തകർത്തുകൊണ്ടാണ് അക്രമികൾ അകത്തു പ്രവേശിച്ചത്.

രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ബിഷപ്പിനെ വെടിവെച്ചതിനു ശേഷം അവർ രക്ഷപെടുകയും ചെയ്തു. ശബ്ദം കേട്ട് എത്തിച്ചേർന്ന സഹ വൈദികന് നേരെയും അക്രമികൾ വെടിയുതിർത്തു. രണ്ടു കാലുകളിലും മൂന്ന് വെടിയുണ്ടകൾ തുളച്ചു കയറിയ അദ്ദേഹത്തെ റൂബെക്കിലെ CUAMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ മൂലം കാലിൽ നിന്നുള്ള അമിത രക്തസ്രാവത്തെ നിയന്ത്രിക്കുവാൻ സാധിച്ചിട്ടുണ്ട്. എങ്കിലും നില കുറച്ചുകൂടി മെച്ചപ്പെട്ടതിനുശേഷം കെനിയയിലെ ആഫ്രിക്കൻ മെഡിക്കൽ ആൻഡ് റിസർച്ച് ഫൗണ്ടേഷനിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകും.

ഒരു ദശാബ്ദക്കാലത്തോളം ഒഴിഞ്ഞു കിടക്കുകയായിരുന്ന രൂപതാധ്യക്ഷ പദവിയാണ് മാർച്ച് എട്ടിന് ഫാ. ക്രിസ്ത്യൻ കാൽസരയെ തിരഞ്ഞെടുത്തതിലൂടെ നികത്തപ്പെട്ടത്. കോംബോനി മിഷനറി വൈദികനായ ഇദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ നിയമനം പെന്തകോസ്ത് ദിനമായ മെയ് 23 ന് നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. 2011 ജൂലൈയിൽ ബിഷപ്പ് സീസർ മാസ്ഒലാറിയുടെ വിയോഗത്തിന് ശേഷം നിയമനങ്ങൾ നടന്നിട്ടില്ല.

“ഈ ആക്രമണം തികച്ചും ക്രൂരവും നിർഭാഗ്യകരവും ആണ്. നിയുക്ത ബിഷപ്പ് തന്നെയാണ് അക്രമികളുടെ ലക്‌ഷ്യം എന്ന് വ്യക്തമാണ്.” -വെടിവെപ്പിനെ അപലപിച്ചുകൊണ്ട് സുഡാൻ മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.