മുന്‍ ബിഷപ് ഡോ. സാമുവല്‍ അമൃതം അന്തരിച്ചു

തിരുവനന്തപുരം: സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മുന്‍ ബിഷപ് ഡോ. സാമുവല്‍ അമൃതം (85) അന്തരിച്ചു. ഇന്നലെ വൈകിട്ട് 5.30നു ചെറുവാരക്കോണത്തെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ തിരുവനന്തപുരം എല്‍എംഎസ് കോമ്പൗണ്ടിലെ ടിജഐം ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിനു ചെറുവാരക്കോണം അബ്ബാസ് മെമ്മോറിയല്‍ സിഎസ്‌ഐ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

പക്ഷാഘാതത്തെത്തുടര്‍ന്നു ഏറെ നാളായി ചികിത്സയിലിരിന്നു. 1990 മേയ് 19നു സഭയുടെ നാലാമത് ബിഷപ് ആയി സ്ഥാനമേറ്റെടുത്ത അദ്ദേഹം 1997 മേയ് 20 വരെ ആ സ്ഥാനത്തു തുടര്‍ന്നു. പിന്നീട് വിശ്രമജീവിതത്തിലായിരുന്നു. ഭാര്യ: ലിസി. മക്കള്‍: അരുണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ആശ സിംപ്‌സണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്).

1932ല്‍ ചെറുവാരക്കോണത്ത് റവ. ജോബ് അമൃതത്തിന്റെയും അന്നാളിന്റെയും മകനായി ജനിച്ച അദ്ദേഹം 1957ലാണ് വൈദികനായത്. മഹായിടവകയുടെ വികസനത്തിനായി വയോജന പരിപാലന കേന്ദ്രങ്ങള്‍, പാലിയേറ്റീവ് കെയര്‍ മന്ദിരം, യൂത്ത് സെന്ററുകള്‍, ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ് സെന്റര്‍ എന്നിവ ആരംഭിച്ചത് അദ്ദേഹത്തിന്റെ പദ്ധതി പ്രകാരമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.