മജ്ജ നൽകി ഒരു അമ്മയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയ ബിഷപ്പ്

നമ്മുടെ ജീവിതത്തിൽ ദൈവം പ്രത്യേകമായി ഇടപെടുന്ന ചില അനുഭവങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ചില കാര്യങ്ങൾ വരും കാലത്തേയ്ക്കായി ദൈവം നമ്മെ കൊണ്ട് ചെയ്യിപ്പിച്ചു വയ്പ്പിക്കാറും ഉണ്ട്. ഇത്തരത്തിൽ ഒരു അമ്മയുടെ ജീവിതത്തിൽ ബിഷപ്പിലൂടെ ദൈവം ഇടപെട്ട സംഭവം ഇതാ:

ദൈവം ഒരു പാവപ്പെട്ട അമ്മയ്ക്ക് ജീവിതം നൽകുവാനായി ഉപകാരണമാക്കിയ വ്യക്തിയാണ് ബിഷപ്പ് മൈക്കൽ മൾവി. ഓസ്റ്റിൻ രൂപതയിൽ വൈദികനായി സേവനം ചെയ്യുന്ന നേരത്താണ് അദ്ദേഹം ഈ മജ്ജമാറ്റത്തിന്റെ ആവശ്യകതയെ കുറിച്ച് കൂടുതൽ അറിയുന്നത്. ലോകത്തിൽ ഓരോ മൂന്നു സെക്കന്റ് കൂടുമ്പോഴും മാരകമായ ബ്ലഡ് ക്യാൻസർ മൂലം ആളുകൾ കഷ്ടപ്പെടുന്നുണ്ടെന്നുള്ള വിവരം അദ്ദേഹത്തെ വേദനിപ്പിച്ചു. അതിനുള്ള പരിഹാരത്തെക്കുറിച്ചുള്ള അന്വേഷണം ചെന്ന് നിന്നത് ലോകത്തിലെ ഏറ്റവും വലിയ അസ്ഥി മജ്ജ ദാനം ചെയ്യുന്ന സന്നദ്ധ സംഘടനയിൽ. ആ സംഘടനയിൽ പേര്‌ റജിസ്റ്റർ ചെയ്തു ഒരു നിയോഗം പോലെ. അതിനു ശേഷം നാളുകൾ കടന്നു പോയി.

പലസ്ഥലങ്ങളിലും സേവനം ചെയ്തു കൊണ്ട് അദ്ദേഹം ജീവിച്ചു. ചെല്ലുന്ന ഇടങ്ങളിലെല്ലാം ദൈവ ജനത്തിന്റെ വേദനകളിൽ അവർക്കു ആശ്വാസമായി മാറുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് അദ്ദേഹം ഒരു സ്ത്രീയെ കണ്ടുമുട്ടുന്നത്. മജ്ജമാറ്റൽ ശത്രക്രിയയ്ക്കു വിധേയമാകുക മാത്രമാണ് പരിഹാരം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്ന ഒരു സാധു സ്ത്രീ. സംഘടനാ വഴി അവർക്കു പെരിഫറൽ സ്റ്റെം സെൽ സംഭാവന നൽകാൻ അദ്ദേഹം തയ്യാറായി. ഒരു പക്ഷെ ആ അമ്മയുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതിനായി ദൈവം അദ്ദേഹത്തെ ഒരുക്കുകയായിരുന്നിരിക്കാം. പതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന ആ കുടുംബവും ആ അമ്മയും അദ്ദേഹത്തിന്റെ പക്കൽ എത്തി. നന്ദി പറയുവാനായി.

നമ്മുടെ ജീവൻ ദൈവത്തിന്റെ ദാനമാണ്. ദാനമായി കിട്ടിയത് ഒക്കെയും ദാനമായി നൽകുവിൻ എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. തനിക്കു ദാനമായി നൽകിയത് താനും ദാനമായി നൽകുകയാണ്. അദ്ദേഹം വ്യക്തമാക്കി. ഇനി ഒരു ജീവകാരുണ്യ പ്രവർത്തി മാത്രമാണോ ഇതെന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. മറിച്ച് ആത്മീയമായ ഒരു സംവാദത്തിന്റെ തലം കൂടിയാണ് അദ്ദേഹത്തിൻറെ ഈ പ്രവർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.