സന്യാസിനിക്ക് വെടിയേറ്റ സംഭവം: സായുധ സംഘങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യമുയരുന്നു

മെക്സിക്കോയിൽ ഡൊമിനിക്കൻ സന്യാസിനിക്ക് വെടിയേറ്റ സംഭവത്തിൽ സായുധ സംഘങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യമുയരുന്നു. ചിയാപാസിലെ സാൻ ക്രിസ്റ്റൊബാൽ ഡി ലാസ് കാസസിലെ ബിഷപ്പ് റോഡ്രിഗോ അഗ്യുലാർ മാർട്ടിനെസ് ആണ് ഈ ആവശ്യമുയർത്തിയിരിക്കുന്നത്.

സായുധ സംഘങ്ങൾക്ക് ആയുധം കൈവശം വെയ്ക്കുവാൻ ഉള്ള അധികാരം റദ്ദാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നവംബർ 18 -ന് ഉണ്ടായ ആക്രമത്തെത്തുടർന്ന് നാടുകടത്തപ്പെട്ട ആളുകൾക്ക്  സഹായം എത്തിക്കുന്നതിനിടെയാണ് മിഷനറിയായ മരിയ ഇസബെല ഹെർണാണ്ടസിനു നേരെ അർദ്ധസൈനിക സംഘം വെടിയുതിർത്തത്.

“ദിവസേന ആക്രമണങ്ങൾ ഇവിടെ വർദ്ധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നതാണ്. സന്യാസിനിക്ക് നേരെയുള്ള ആക്രമണത്തെ തുടർന്ന് ആ പ്രദേശത്തെ ആവശ്യക്കാരിലേക്ക് സഹായം എത്തിക്കുവാൻ സാധിച്ചിട്ടില്ല,” – ബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.