സഭ അംഗീകാരം നല്‍കിയ ലൂര്‍ദ്ദിലെ ഒരു അത്ഭുത രോഗശാന്തി

പത്ത് വര്‍ഷം മുന്‍പ് ലൂര്‍ദില്‍ സംഭവിച്ച അത്ഭുതത്തിന് സഭയുടെ അംഗീകാരം. നട്ടെല്ല് സംബന്ധമായ രോഗം ബാധിച്ച് 1980 മുതല്‍ വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ഫ്രഞ്ച് കന്യാസ്ത്രീയായ സി. ബര്‍ണ്ണദേത്തേ മോറിയോയ്ക്കാണ് അത്ഭുത രോഗശാന്തി ലഭിച്ചത്. ലൂര്‍ദ്ദ് മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ അത്ഭുതങ്ങളില്‍ സഭയുടെ അംഗീകാരം ലഭിക്കുന്ന 70-ാമത് അത്ഭുതമാണിത്.

2008 ലാണ് ലൂര്‍ദ്ദ് മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സിസ്റ്റര്‍ തീര്‍ത്ഥയാത്ര നടത്തിയത്. സന്ദര്‍ശനവേളയില്‍ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചിരുന്നില്ല. എന്നാല്‍ തീര്‍ത്ഥാടന കേന്ദത്തിലെ രോഗികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി സിസ്റ്ററിനു തോന്നിയിരുന്നു. പിന്നീട് റൂമില്‍ എത്തിയ സിസ്റ്ററിനോട് ‘നിന്റെ വലയം എടുത്തുമാറ്റുക’ എന്ന് ആരോ പറയുന്നതായി തോന്നി. അതിനു ശേഷം തനിക്ക് നടക്കാന്‍ സാധിച്ചെന്നും, വീല്‍ ചെയര്‍ പൂര്‍ണ്ണമായും മാറ്റി എന്നും സിസ്റ്റര്‍ വെളിപ്പെടുത്തുന്നു.

ലൂര്‍ദ്ദിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്മിറ്റിയെ ഈ വിവരം  അറിയിച്ചപ്പോള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു. പിന്നീട് കന്യാസ്ത്രി ആയിരിക്കുന്ന രൂപതയിലെ ബിഷപ്പിന്റെ അംഗീകാരത്തോടെ അത്ഭുതങ്ങളുടെ പട്ടികയില്‍ ഈ അത്ഭുത രോഗശാന്തിയും ചേര്‍ക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ