കത്തോലിക്കാ സ്കൂളുകൾ വിശ്വാസം പകരുന്നതിൽ വിട്ടുവീഴ്ച ചെയ്യരുത്: ബിഷപ്പ് ഡാലി

കത്തോലിക്കാ വിദ്യാലയങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തെ ഓർമ്മപ്പെടുത്തുന്ന ഇടങ്ങൾ ആകണം. വിശ്വാസം പകരുന്ന കാര്യത്തിൽ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യരുത് എന്ന് കത്തോലിക്കാ വിദ്യാഭ്യാസ സമിതിയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് ബിഷപ്പ് തോമസ് ഡാലി.

“ഏതൊരു കത്തോലിക്കാ സ്‌കൂളിന്റെയും ആദ്യലക്ഷ്യം ആത്മാക്കളുടെ രക്ഷയായിരിക്കണം. എന്നാൽ പലപ്പോഴും കത്തോലിക്കാ സ്കൂളുകൾ അക്കാദമിക് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് അവരുടെ കത്തോലിക്കാ ദൗത്യത്തിന് ഹാനികരമാണ്. വിദ്യാർത്ഥികളെ ആത്മാർത്ഥ ഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും നയിക്കുകയും ചെയ്യണം” -ബിഷപ്പ് ഡാലി പറഞ്ഞു.

ബിഷപ്പായി നിയമിക്കപ്പെടുന്നതിന് മുമ്പ് 19 വർഷം ഫാ. ഡാലി കത്തോലിക്കാ സ്കൂളുകളിൽ ജോലി ചെയ്തു. അദ്ധ്യാപകനായും പിന്നീട് സാൻ ഫ്രാൻസിസ്കോയ്ക്കടുത്തുള്ള മാരിൻ കാത്തലിക് ഹൈസ്കൂളിൽ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.