കോവിഡ് ബാധിതരായി ആശ്രമങ്ങളിൽ കഴിയുന്ന സന്യാസിനിമാർക്കായി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ട് പോർച്ചുഗൽ ബിഷപ്പ്

കോവിഡ് ബാധിതരായി കോൺവെന്റുകളില്‍ ഐസൊലേഷനിൽ കഴിയുന്ന സന്യാസിനിമാർക്കായി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത്  പോർച്ചുഗലിലെ അവോറ അതിരൂപത ബിഷപ്പ് മോൺ. ഫ്രാൻസിസ്കോ സെൻറ കോയൽഹോ. കൺസെപ്ഷനിസ്റ്റ് നൻസ് ഓഫ് കാമ്പോ ആശ്രമത്തിലെ സന്യാസിനിമാരാണ് കോവിഡ് ബാധിതരായി ഐസൊലേഷനിൽ കഴിയുന്നത്.

“ഇടവക ജനത്തിന്റെ സേവനത്തിനും ദൈവരാജ്യ ശുശ്രൂഷയ്ക്കും ആയി സ്വയം സമർപ്പിച്ച വ്യക്തികളാണ് ഈ സന്യാസിനിമാർ. നമ്മുടെ സഹോദരിമാരുടെ പൂർണ്ണ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കാൻ സെന്റ് ബിയാട്രിസ് ഡാ സിൽവയുടെ മാധ്യസ്ഥ്യം നമുക്കു യാചിക്കാം.” – ബിഷപ്പ് വിശ്വാസികളോട് പറഞ്ഞു. നാലു സന്യാസിനിമാർക്കും 12 ജോലിക്കാർക്കും അവിടെ ഉണ്ടായിരുന്ന പ്രായമായ ആളുകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോൺവെന്റ് നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സൗഖ്യത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് ഇവിടെയുള്ള ഇടവക ജനങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.