ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 93 -മത് ജന്മദിനാഘോഷം ഇന്ന്

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 93 -മത് ജന്മദിനാഘോഷം ഇന്ന്. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്താനാസിയോസ് കത്തീഡ്രലിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഇന്ന് രാവിലെ വിശുദ്ധ കുർബാനയർപ്പിച്ചു ബാവായുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥന നടത്തി.

സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി അദ്ദേഹത്തെ സന്ദർശിച്ച് ആശംസകൾ നേർന്നു. ഡോ.മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത ഒപ്പമുണ്ടായിരുന്നു. കോവിഡ് സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് കൂടുതൽ സന്ദർശകരെ അനുവദിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.