ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രൂശിതരൂപം തീര്‍ത്ഥാടനകേന്ദ്രമായ ഈ വനപ്രദേശത്ത്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രൂശിതരൂപം എവിടെയാണെന്ന് അറിയാമോ? അത് മിഷിഗണിലെ ഒരു വനപ്രദേശത്താണുള്ളത്. മിച്ചിഗണിനലെ പ്രിസ്‌റ്റൈന്‍ ഫോറസ്റ്റിലാണത്. 28 അടിയാണ് ഈ ക്രൂശിതരൂപത്തിന്റെ ഉയരം.

ക്രോസ് ഇന്‍ ദ വുഡ്‌സ് എന്ന് അറിയപ്പെടുന്ന ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത് അമേരിക്കന്‍ ശില്പി മാര്‍ഷല്‍ ഫ്രെഡറിക്‌സ് ആണ്. സഭയും പള്ളിയുമായി അകന്നു ജീവിച്ചിരുന്ന ഇടവകക്കാരെ നേടിയെടുക്കാനായി ബിഷപ് ഫ്രാന്‍സിസ് ജെ ഹാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ രൂപം പണിതത്. മുള്‍ക്കിരീടം ഒഴിവാക്കിയാണ് ഫ്രെഡറിക്‌സ് ക്രിസ്തുവിന്റെ ശിരസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രശാന്തമായ മുഖഭാവമാണ് ഈ രൂപത്തിന്റെ സവിശേഷത. ഈ ഭാവമാണ് ഈ ക്രൂശിതരൂപത്തിന്റെ ആകര്‍ഷണീയതയും.

നാലുവര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്. ഏഴ് ടണ്‍ ഭാരവും 28 അടി ഉയരവുമുണ്ട് ഇതിന്. കുരിശിനെ നോക്കുന്ന ഏതൊരാള്‍ക്കും പരിപൂര്‍ണ്ണമായ ശാന്തിയും ശക്തിയും അതില്‍ നിന്നു ലഭിക്കത്തക്കവിധത്തിലുള്ളതാണ് കുരിശിലെ ക്രിസ്തുവിന്റെ മുഖം. സന്ദര്‍ശകര്‍ക്കെല്ലാം സന്തോഷവും സമാധാനവും നല്കാന്‍ കഴിയുന്ന വിധത്തിലുള്ള യേശുവിന്റെ ഈ തിരുമുഖം ഇന്നും അനേകം തീര്‍ത്ഥാടകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. 1959-ല്‍ മിഷിഗണിലെ ഇന്ത്യന്‍ റിവര്‍ കാത്തലിക്ക് ഷ്രൈനിലാണ് ഈ രൂപം സ്ഥാപിച്ചിരിക്കുന്നത്. ഓരോ ദിവസവും ഇവിടെ മൂന്നു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്.